എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ശശി തരൂരിന്

Web Desk
1 Min Read

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ശശി തരൂരിന്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കുവഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌കാരമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അറിയിച്ചു.

city exchange

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അമ്പതിനായിരത്തിഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിനു വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കിവരുന്നത്. എന്‍ എസ് മാധവന്‍, കെ സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, കെ പി രാമനുണ്ണി, വീരാന്‍കുട്ടി തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

- Advertisement -
Ad image

എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവ് പരിപാടികളുടെ സംസ്ഥാനതല സമാപനം നടക്കുന്ന തിരുവനന്തപുരത്ത് ഈ മാസം 11ന് വെള്ളിയാഴ്ച അവാര്‍ഡ്ദാനം നടക്കും.

Share This Article
Leave a Comment
error: Content is protected !!