കൊച്ചി മെട്രോ വികസനത്തിന് ആവശ്യമായ പണം വകയിരുത്താത്തതിനെതിരെ പ്രതിഷേധിച്ചു

Web Desk
1 Min Read

ആലുവ: കൊച്ചി മെട്രോയുടെ ഘട്ടംഘട്ടമായിട്ടുള്ള വികസനങ്ങള്‍ക്കും സര്‍വീസ് നീട്ടലുകള്‍ക്കുമായി ആവശ്യമായ സാമ്പത്തികസഹായം ഉറപ്പ് വരുത്താത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധ നിലപാടുകള്‍ക്കെതിരെ പ്രത്യേക സമര നടപടികള്‍ ആരംഭിക്കുവാന്‍ കൊച്ചി മെട്രോ സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

city exchange

കേന്ദ്ര- സംസ്ഥാന ബജറ്റുകളില്‍ ആവശ്യമായ പദ്ധതി വിഹിതം നല്‍കാത്തതില്‍ യോഗം പ്രധിഷേധിച്ചു.

യൂണിയന്‍ പ്രസിഡന്റ് വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിന്ദു വിജയന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ രഞ്ജിത്ത് കൊച്ചുവീടന്‍, ഷിജോ തച്ചപ്പിള്ളി, ജോണ്‍സണ്‍ കാഞ്ഞൂക്കാരന്‍, ആല്‍ഫിന്‍ രാജന്‍, നസീര്‍ ചൂര്‍ണിക്കര എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!