കാലവര്‍ഷം; മുന്‍കരുതല്‍ നടപടികള്‍ക്കായി ആലോചനാ യോഗം ചേര്‍ന്നു

Web Desk
2 Min Read

ആലുവ: കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തല്‍ ആലുവ നിയോജക മണ്ഡലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളേക്കുറിച്ച് ആലോചിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ ജനപ്രതിനിധികള്‍, റവന്യൂ, പൊലീസ്, ഫയര്‍ ഫോഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം സംഘടിപ്പിച്ചു.

city exchange

2018ലെ പ്രളയം പോലുള്ള സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് എല്ലാവരും സജ്ജരായിരിക്കണമെന്ന് എം എല്‍ എ പറഞ്ഞു. മുനിസിപ്പാലിറ്റി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പുകളേക്കുറിച്ചും നടപടികളേക്കുറിച്ചും ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും യോഗത്തില്‍ വിശദീകരിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്നും ആവശ്യമായ ഘട്ടങ്ങളില്‍ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്ന് ആലുവ ഡി വൈ എസ് പി രാജേഷ് ടി ആര്‍, പ്രളയ സാധ്യത ഉണ്ടായാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഡിങ്കി ബോട്ടുകളും മരങ്ങളും മറ്റും മുറിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ സഹിതം ആലുവ ഫയര്‍ഫോഴ്സ് സജ്ജമാണെന്ന് ഫയര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ ആവശ്യമായ ആംബുലന്‍സുകള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സജ്ജമായിരിക്കണമെന്നും തീരുമാനിച്ചു.

ചര്‍ച്ചയില്‍ പഞ്ചായത്ത് പി ഡബ്ല്യൂ ഡി, എന്‍ എച്ച് എന്നീ റോഡുകളിലും, ഇറിഗേഷന്‍, പി വി ഐ പി കനാലുകള്‍ എന്നിവിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റണമെന്ന് യോഗം തീരുമാനിച്ചു. എല്ലാ കാനകളും ശുചീകരിച്ച് വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അടിയന്തിര സാഹചര്യത്തില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ എവിടെയെല്ലാം വേണമെന്ന് തീരുമാനിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

- Advertisement -
Ad image

കൂടാതെ എല്ലാ പഞ്ചായത്തുകളിലും സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് സാഹചര്യം വിലയിരുത്തണമെന്നും തുടര്‍ന്ന് വാര്‍ഡ് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും തീരുമാനിച്ചു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് യോഗം വിലയിരുത്തി.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം ഷംസുദ്ദീന്‍, എ വി സുനില്‍, ജയമുരളീധരന്‍, രാജി സന്തോഷ്, വിജി ബിജു, സതി ലാലു, എ എ അബ്ദുല്‍ഖാദര്‍, തഹസില്‍ദാര്‍ രമ്യ എസ് നമ്പൂതിരി, ആലുവ ഡി വൈ എസ് പി രാജേഷ് ടി ആര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗെയില്‍സ് ദേവസ്സി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, സി എസ് അസീസ്, സ്‌നേഹ മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി, ഷെബീര്‍ എന്‍ എച്ച്, ഇ ഡി ഉണ്ണികൃഷ്ണന്‍, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സി എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, വില്ലേജ് ഓഫീസര്‍മാര്‍, മുനിസിപ്പല്‍/ പഞ്ചായത്ത് സെക്രട്ടറിമാര്‍, പൊലീസ്, പി ഡബ്ല്യൂ ഡി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!