

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കൊടികുത്തുമല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ ലാല 123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ ലാലക്ക് 638 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എ ജലീലിന് 515ഉം ബിജെപി സ്ഥാനാര്‍ത്ഥി വിനൂപ് എന്‍ ബിക്ക് 25 വോട്ടും ലഭിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കി വീടുകളില്‍ പോയി വോട്ടര്‍മാര്‍ക്ക് ഷെമീര്‍ ലാലയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നന്ദി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ഡിസിസി ജനറല്‍ ബാബു പുത്തനങ്ങാടി, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സി പി നൗഷാദ്, കണ്‍വീനര്‍ അക്‌സര്‍ മുട്ടം, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, മുഹമ്മദ് ഷെഫീക്ക്, വില്യം ആലത്തറ, പഞ്ചായത്ത് അംഗങ്ങളായ ഷീല ജോസ്, പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ബഷീര്‍, ജബാര്‍, അലി കരിപ്പായി, ഇ എം ഷെരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ആകെ വോട്ട് 1481 ആണ്. 1178 വോട്ട് പോള്‍ ചെയ്തു. 79.54 ശതമാനമാണ് പോള്‍ ചെയ്തത്. കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ 114 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സി പി നൗഷാദ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

