
ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കൈവരിച്ച ഉജ്ജ്വല മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ ദര്‍ബാര്‍ ഹാളില്‍ പരിപാടി നടന്നു.

ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. ജനഹിതം യു ഡി എഫിന് അനുകൂലമായത് ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നിയുക്ത എം എല്‍ എമാരായ പാറക്കല്‍ അബ്ദുള്ള (കുറ്റ്യാടി), സി കെ കാസിം (തിരുവമ്പാടി), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), അഡ്വ. വിദ്യ ബാലകൃഷ്ണന്‍ (എലത്തൂര്‍) എന്നിവര്‍ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ സംസാരിച്ചു. വോട്ടര്‍മാര്‍ നല്‍കിയ വലിയ ഉത്തരവാദിത്തം വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജനപക്ഷ നിലപാടുകളിലൂടെയും നിറവേറ്റുമെന്ന് അവര്‍ ഉറപ്പുനല്‍കി.
നേതാക്കളായ എസ് എ എം ബഷീര്‍, ആറളം അഷ്റഫ്, അജ്മല്‍ നബീല്‍, ഷംസു വാണിമേല്‍, അഫ്‌സല്‍ വടകര, ജാഫര്‍ തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജില്ലാ ഭാരവാഹികളായ ഷെരീഫ് പി സി, മമ്മു ഷമ്മാസ്, നവാസ് കോട്ടക്കല്‍, മുജീബ് ദേവര്‍കോവില്‍, ഒ പി സ്വാലിഹ്, നബീല്‍ നന്തി, സിറാജ് മാതോത്ത്, ഫിര്‍ദൗസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്മാന്‍ സ്വാഗതവും റൂബിനാസ് കോട്ടേടത്ത് നന്ദിയും പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി അല്‍ത്താഫ് വള്ളിക്കാടും സഹല്‍ മേപ്പയ്യൂരും നയിച്ച ‘ഇശല്‍ സന്ധ്യ’ പരിപാടിക്ക് മാറ്റുകൂട്ടി.

