ഖത്തര്‍ കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിജായാരവം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഐതിഹാസിക വിജയം ആഘോഷിച്ച് കാസര്‍ഗോഡ് ജില്ലയിലെ കെ എം സി സി പ്രവര്‍ത്തകര്‍.

city exchange

കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് നടത്തിയ ശക്തമായ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. യു ഡി എഫിന് ബാലികേറാമലയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കരിപ്പൂരും ഉദുമയും യു ഡി എഫ് സ്വന്തമാക്കിയതോടെ വിജയം കൂടുതല്‍ ശ്രദ്ധേയമായി.

ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തോടെയുള്ള കഠിനപ്രയത്നവും ഒന്നിച്ചുചേര്‍ന്നതാണ് ഈ അഭൂതപൂര്‍വ നേട്ടത്തിന് പിന്നിലെന്ന് യോഗം വിലയിരുത്തി.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലുഖ്മാന്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡന്റ് എസ് എം എ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഐക്യവും സമര്‍പ്പണ മനോഭാവവുമാണ് ഈ വിജയത്തിന്റെ യഥാര്‍ഥ അടിത്തറയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

- Advertisement -
Ad image

ആദം കുഞ്ഞി തളങ്കര, സാദിഖ് പാക്യാര, എം വി ബഷീര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജില്ലാ ഭാരവാഹികളായ നാസര്‍ കൈതക്കാട്, അലി ചേരൂര്‍, കെ ബി മുഹമ്മദ് ബായാര്‍, മൊയ്ദീന്‍ ബേക്കല്‍, സഗീര്‍ ഇരിയ എന്നിവര്‍ ആശയങ്ങള്‍ പങ്കുവച്ചു.

മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കള, മാക് അടൂര്‍, അന്‍വര്‍ തായനൂര്‍, സലാം ഹബീബി, അന്‍വര്‍ കാടങ്കോട്, അബി മര്‍ശാദ്, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, മന്‍സൂര്‍ തൃക്കരിപ്പൂര്‍, ഹാരിസ് ചൂരി, റഹീം ഗ്രീന്‍ലാന്‍ഡ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറര്‍ സിദ്ദിഖ് മാണിയംപറ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!