അഡ്വ. കെ പ്രവീണ്‍ കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍

Web Desk
1 Min Read

ദോഹ: യു ഡി എഫിന് കോഴിക്കോട് ജില്ലയില്‍ മികച്ച വിജയം ഒരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഡി സി സി പ്രസിഡന്റ് കൂടിയായ അഡ്വ. കെ പ്രവീണ്‍ കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ കെ പി സി സി പ്രസിഡന്റിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

city exchange

തുടരെ തുടരെ കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാതിരുന്നിട്ടും തന്റെ കഴിവും പ്രാപ്തിയും ഉപയോഗിച്ച് കേരളത്തിലൊന്നുമില്ലാത്ത രീതിയില്‍ അതി മനോഹരമായ മൂന്ന് നില കെട്ടിടത്തില്‍ ഡി സി സി ഓഫീസിന്റെ പണി ഭംഗിയായി പൂര്‍ത്തീകരിക്കുയും അതിന്റെ വരവ്- ചിലവ് കണക്ക് കൃത്യമായി ഡി സിസി ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ അവതരിപ്പിക്കുകയും ചെയ്തത് അഡ്വ. കെ പ്രവീണ്‍ കുമാറായിരുന്നു.
കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന എല്ലാ നേതാക്കളേയും ചേര്‍ത്ത് നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അതിനെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു 2025ല്‍ നടന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് ഫലമെന്നും ഇന്‍കാസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയില്‍ 39 ഗ്രാമപഞ്ചായത്തുകളും 4 മുനിസിപ്പാലിറ്റികളും 2 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും പിടിച്ചടുക്കി ജില്ലയില്‍ മികച്ച വിജയം നേടാനും വേരുറപ്പിക്കാനും അഡ്വ. പ്രവീണ്‍ കുമാറിന്റെ കാലയളവില്‍ സാധിച്ചിട്ടുണ്ട്.

കാല്‍ നൂറ്റാണ്ടിലധികമായി കോഴിക്കോട് ജില്ലയില്‍ മികച്ചൊരു വിജയം നേടാന്‍ സാധിക്കാതിരുന്ന യു ഡി എഫിനെ കേരള നിയമസഭാ ഇലക്ഷനില്‍ 13 നിയോജക മണ്ഡലത്തില്‍ നിന്ന് 12 നിയോജക മണ്ഡലത്തില്‍ വിജയിപ്പിച്ച് മഹാവിജയം സമര്‍പ്പിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ പ്രാവീണ്യവും നേതൃപാടവും വ്യക്തമാക്കുന്നതുമാണെന്നും സിദ്ദീഖ് പുറായില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചും പ്രവര്‍ത്തകരുടെ പൊതുവികാരം മാനിച്ചും അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം എല്‍ എയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് പ്രസിഡണ്ട് എന്ന നിലക്കും കോഴിക്കോട് ജില്ലയിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എന്ന നിലക്കും അപേക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വിശദമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!