

ദോഹ: രക്തം നല്‍കൂ പുഞ്ചിരി സമ്മാനിക്ക. എന്ന സന്ദേശവുമായി ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍ ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് കോഓഡിനേറ്റര്‍ അബ്ദുല്‍ റഹിമാന്‍ എരിയാലിന് നല്‍കി പ്രകാശനം ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍, ട്രഷര്‍ സിദ്ദിഖ് മണിയംപാറ, ജില്ലാ ഭാരവാഹികളായ നാസിര്‍ കൈതക്കാട്, ഷാനിഫ് പൈക, സാദിഖ് കെ സി, കെ ബി മുഹമ്മദ് ബായാര്‍, സകീര്‍ ഏരിയ, അഷ്റഫ് ആവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ എട്ടു വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണേഴ്‌സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക. എച്ച് എം സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് 50216464, 74727166 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
