റോഡ് പുനരുദ്ധാരണ പുരോഗതി യോഗം ചേര്‍ന്നു

Web Desk
1 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍ റോഡില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുച്ചതിനു ശേഷം റോഡിന്റെ പുനരുദ്ധാരണം നടത്തേണ്ട പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ വാട്ടര്‍ അതോറിറ്റി, പി ഡബ്ല്യൂ ഡി റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ആലുവ ഗസ്റ്റ് ഹൗസില്‍ വിളിച്ചു.

city exchange

ജലജീവന്‍ പദ്ധതിയില്‍ പൈപ്പിട്ട് റോഡിന്റെ പുനരുദ്ധാരണം സമയബന്ധിതമായി തീര്‍ത്ത് പി ഡബ്ല്യൂ ഡിക്ക് കൈമാറുവാന്‍ വന്ന കാലതാമസത്തില്‍ എം എല്‍ എ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരേയും കോണ്‍ട്രാക്ടറേയും നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ പൊതുജനങ്ങളെയും ജനപ്രതിനിധികളേയും വഞ്ചിച്ചിരിക്കുകയാണെന്നും ഇതുമൂലം ജനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും മാത്രമാണ് ഉത്തരവാദികളെന്നും എം എല്‍ എ യോഗത്തില്‍ കുറ്റപ്പെടുത്തി.

രണ്ടു ദിവസമായി കുഴികള്‍ അടക്കുന്ന ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മഴയില്ലെങ്കില്‍ മുഴുവന്‍ വലിയ കുഴികളും അടക്കുമെന്നും യോഗത്തില്‍ തീരുമാനമായി. തുടര്‍ച്ചയായി മഴ പെയ്തില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി പണി തീരുന്ന മുറക്ക് ആ ഭാഗം പി ഡബ്ല്യൂ ഡിക്ക് കൈ മാറണമെന്നും ഈ ഭാഗങ്ങളില്‍ പി ഡബ്ല്യൂ ഡി ബി എം നിലവാരത്തില്‍ പുനരുദ്ധാരണം നടത്തണമെന്നും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പി ഡബ്ല്യൂ ഡി സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ടി എസ് സുജാറാണി, വാട്ടര്‍ അതോറിറ്റി സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പ്രദീപ് പി എസ് അസി. എക്സി എഞ്ചിനീയര്‍മാരായ മുഹമ്മദ് ബഷീര്‍, ദീപ പോള്‍, അസി. എഞ്ചിനീയര്‍ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!