ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ഗിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ സി എസ് ഐ) കൊച്ചി ചാപ്റ്റര്‍ ഐ എഫ് എസ് സി ഐ സി എസ് ഐ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

city exchange

‘ഗിഫ്റ്റ്- ഐ എഫ് എസ് സിയില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള അവസരങ്ങള്‍’ എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്സ് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹിപാല്‍ റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഐ എഫ് എസ് സിയിലെ ചീഫ് ജനറല്‍ മാനേജര്‍ സത്യരാജ് വിഷയാവതരണം നടത്തി.

ഗിഫ്റ്റ്- ഐ എഫ് എസ് സിയില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള വിവിധ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

- Advertisement -
Ad image

ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്വാതി ഭോജക് സ്വാഗതവും ചാപ്റ്ററിന്റെ മുന്‍ ചെയര്‍മാന്‍ ജിനു മാത്തന്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!