

കൂറ്റനാട്: എളിമയുടേയും സാമൂഹിക സാഹോദര്യത്തിന്റേയും ചാലകശക്തിയായിരുന്നു കൊപ്പം ഉസ്താദ് എന്ന് അബ്ദുല്‍ ഹകീം അഹ്‌സനി പറഞ്ഞു. കറുകപുത്തൂര്‍ ഇ വി എസ് കമ്യൂണിറ്റി ഹാളില്‍ സേവ് കറുകപുത്തൂര്‍ മഹല്ല് ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിലേറെക്കാലം വിവിധ മഹല്ലുകളില്‍ വൈജ്ഞാനിക പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി വിടപറഞ്ഞ കൊപ്പം ഉസ്താദ് എന്ന അബൂക്കര്‍ ഹാജിയുടെ ഓര്‍മ്മകള്‍ നിരവധി പേര്‍ പങ്കുവെച്ചു.

ഹനീഫ പൂക്കരാത്ത് അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ അഹ്‌സനി, മുഹമ്മദ് കുട്ടി അന്‍വരി, ശറഫുദ്ദീന്‍ ബുഖാരി, മുനീര്‍ അഹ്‌സനി, ഇ വി എ നസീര്‍, മുഹമ്മദ് തളി, റഹീം വടക്കേതില്‍, ശാഫി അഹ്‌സനി എന്നിവര്‍ സംസാരിച്ചു.
