വാടക കൂടുതലുള്ള രാജ്യങ്ങളില്‍ ഖത്തറിന് അഞ്ചാം സ്ഥാനം

Web Desk
1 Min Read

ദോഹ: ലോകത്തിലെ 109 രാജ്യങ്ങളില്‍ വാടക ഏറ്റവും കൂടുതലുള്ളവയില്‍ ഖത്തറിന് അഞ്ചാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. 24/7 വാള്‍സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മധ്യദോഹയിലെ ഒരു കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക ഏകദശം 1548 ഡോളറാണെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. അതേസമയം നഗരത്തിന് പുറത്തുള്ള ഒറ്റക്കിടപ്പു മുറി അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക ഏകദേശം 987 ഡോളറാണ്.

city exchange


ഖത്തറിന്റെ മുമ്പില്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളാണുള്ളത്. ഖത്തറിന് പിന്നില്‍ ഐസ്‌ലാന്റ്, അയര്‍ലാന്റ്, യു എസ്, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, യു എ ഇ എന്നീ രാജ്യങ്ങള്‍ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുന്നു.


ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് 19, ബഹറൈന്‍ 20, ഒമാന്‍ 39, സൗദി അറേബ്യ 63 എന്നീ സ്ഥാനങ്ങളിലാണുള്ളത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!