ഖത്തര്‍ അമീറും അമേരിക്കന്‍ പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നു. മേഖലയിലെ പുതിയ സാഹചര്യങ്ങളും സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുള്ള പ്രാദേശിക- അന്തര്‍ദേശീയ ശ്രമങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

city exchange

പ്രദേശത്ത് സമാധാനാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കുന്നതിനുമായി പാകിസ്ഥാന്‍ നയിക്കുന്ന നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തില്‍ പ്രധാനമായും ഉയര്‍ന്നു.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തുടര്‍ച്ചയായ സംവാദത്തിന്റെ പ്രാധാന്യം, സമുദ്ര സുരക്ഷ ഉറപ്പാക്കല്‍, തന്ത്രപ്രധാന ജലപാതകളുടെ സുരക്ഷ നിലനിര്‍ത്തല്‍, ആഗോള വിതരണ- ഊര്‍ജ ശൃംഖലകളുടെ സുഗമമായ പ്രവാഹം ഉറപ്പാക്കല്‍ എന്നിവയും ചര്‍ച്ചയായി.

സംഭാഷണത്തിനിടെ, സമാധാനപരമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും സംവാദ- നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്ന ഖത്തറിന്റെ ഉറച്ച നിലപാട് അമീര്‍ ആവര്‍ത്തിച്ചു. ഇത് മേഖലയും ലോകവും ഉള്‍പ്പെടെയുള്ള ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും സ്ഥിരതയ്ക്കും സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!