

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറയുന്ന രണ്ട് ആര് എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഷാനിനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. മണ്ണഞ്ചേരി സ്വദേശി അതുല്‍, മറ്റൊരാള്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ ഷാന്‍ വധക്കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയ വിരോധത്താലാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആര് എസ് എസ് പ്രവര്‍ത്തകരായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരെ ആര് എസ് എസ് കാര്യാലയത്തില്‍ നിന്നാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 18ന് രാത്രിയും 19ന് പുലേച്ചെയുമാണ് എസ് ഡി പി ഐ നേതാവ് ഷാനും ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടത്.

