

സൂറിച്ച്: ഖത്തര്‍ 2022ന് പിന്നാലെ 2034ലും ഫിഫ ലോകകപ്പ് അറേബ്യന്‍ ഗള്‍ഫിലേക്ക്. സൗദി അറേബ്യയായിരിക്കും 2034ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ മറ്റു രാജ്യങ്ങളൊന്നും ബിഡ് സമര്‍പ്പിക്കാത്താതിനു പിന്നാലെയാണ് സൗദി അറേബ്യയ്ക്ക് നേട്ടമായത്. എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വര്‍ഷം അവസാനത്തോടെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. ടൂര്‍ണമെന്റ് നടത്താനുള്ള സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയും നടക്കും.

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ഫിഫ ലോകകപ്പ് 2030 ആഫ്രിക്കയിലും (മൊറോക്കോ), യൂറോപ്പിലും (പോര്‍ച്ചുഗല്‍, സ്പെയിന്‍) ആതിഥേയത്വം വഹിക്കു. 2034ല്‍ തെക്കേ അമേരിക്കയിലും (അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ) 2034ല്‍ ഏഷ്യയിലുമായിരിക്കും (സൗദി അറേബ്യ) ലോകകപ്പ് നടക്കുകയെന്നാണ് ഇന്‍ഫാന്റിനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

