കാര്‍ ബൂട്ട് വില്‍പന: തിയ്യതി മാറ്റി വെച്ചു; വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്ന് ജി സി ഡി എ

Web Desk
1 Min Read

കൊച്ചി: ജി സി ഡി എയുടെയും ഡയഗണ്‍ വെഞ്ച്വേഴ്‌സിന്റെയും നേതൃത്വത്തില്‍ നവംബര്‍ 3, 4, 5 തിയ്യതികളില്‍ കലൂരില്‍ നടത്താനിരുന്ന കാര്‍ബൂട്ട് സെയില്‍ വ്യാപാരി വ്യവസായി ഏകോപന സമതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിയ്യതി മാറ്റിവെച്ചതായി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജിജി പുളിക്കാവില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാപാരികളുടെ ആശങ്ക പരിഹരിക്കാനായി വ്യാപാരി വ്യവസായി സംഘടനാ നേതൃത്വവുമായി മൂന്നിന് ജി സി ഡി എ ചര്‍ച്ച നടത്തും.

city exchange

കാര്‍ബൂട്ട് വില്‍പന ഇന്ത്യയിലെ മറ്റു സിറ്റികളിലും ഇന്ത്യക്ക് പുറത്തും വളരെ ഭംഗിയായി നടത്തുന്ന പരിപാടി ആണെന്നും അതില്‍ നിന്നു കേരളത്തിന് പ്രത്യേകിച്ച് കൊച്ചിക്കു മാറി നില്‍ക്കുവാന്‍ സാധിക്കുക ഇല്ലെന്നു ജി സി ഡി എ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.

വ്യാപാരികളുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചും വ്യാപാരികളുടെ മുഴുവന്‍ സഘടനകളുടെയും പൂര്‍ണമായ പിന്തുണയോടും സഹകരണത്തോടും കൂടി കാര്‍ബൂട്ട് സെയില്‍ നടത്താനാണ് ജി സി ഡി എയുടെയും സംഘാടക സ്ഥാപനമായ ഡയഗണ്‍ വെഞ്ച്വേഴ്‌സിന്റെയും താല്പര്യമെന്നും പുതിയ തിയ്യതി ഉടനെ തന്നെ അറിയിക്കുമെന്നും ജിജി പുളിക്കാവില്‍ അറിയിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!