
കൊച്ചി/ തൃശൂര്‍: റിട്ടെയ്ല്‍ ജുവലര്‍ ഇന്ത്യ അവാര്‍ഡ്‌സ് 2026-ല്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് കളേര്‍ഡ് ജെംസ്റ്റോണ്‍ റിംഗ് പുരസ്‌കാരം ലഭിച്ചു. വര്‍ണ്ണക്കല്ലുകള്‍, നാച്ചുറല്‍ ഡയമണ്ട്സ്, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ നിര്‍മിക്കുന്നത് കണക്കിലെടുത്താണ് അംഗീകാരം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജി ഐ എ പ്രസിഡന്റ് ആന്റ് സി ഇ ഒ പ്രിതേഷ് പട്ടേലില്‍ നിന്ന് കീര്‍ത്തിലാല്‍സ് ഹെഡ് മര്‍ച്ചന്‍ഡൈസിങ് സുബ്രഹ്മണി അവാര്‍ഡ് ഏറ്റുവാങ്ങി.

