

ദോഹ: കഴിഞ്ഞ ദിവസം വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നടന്ന വേള്‍ഡ് മൈസ് (മീറ്റിംഗ് ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍) അവാര്‍ഡില്‍ ‘ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024’ ആയി തെരഞ്ഞെടുക്കപ്പെട്ടതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍ 2024’ ആയും ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖത്തര്‍ എയര്‍വേയ്സിന് ഈ അംഗീകാരം ലഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയര്‍ലൈന്‍, മിഡില്‍ ഈസ്റ്റിലെ മികച്ച മൈല് എയര്‍ലൈന്‍ 2024 അവാര്‍ഡുകള്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചതില്‍ ഖത്തര്‍ എയര്‍വേയ്സിന് അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ തിയറി ആന്റിനോറി പറഞ്ഞു.
