

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ 17 സി ബി എസ് ഇ സ്‌കൂളുകള്‍ നാമനിര്‍ദ്ദേശം ചെയ്ത 46 ദീര്‍ഘകാല അധ്യാപകരെ ആദരിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.


ഐ സി സി സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറിമോഹന്‍ കുമാര്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സന്ദീപ് കുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.
