

ദോഹ: ഗള്‍ഫ് വന്യജീവി ദിനം പ്രമാണിച്ച് ‘ദുര്‍ബലമായ’ ഇനമായ ഹുബാറകളെ സംരക്ഷിക്കാന്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ശ്രമം.

രാജ്യത്തെ എക്സ്റ്റേണല്‍ റിസര്‍വ് ഓഫീസ് മുഖേന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഹുബാറകളുടെ പ്രജനനത്തില്‍ കാര്യമായ പുരോഗതിയാണ് കൈവരിച്ചത്. ഹുബാറ ബ്രീഡിംഗിനായുള്ള റൗദത്ത് അല്‍ ഫറാസ് സെന്റര്‍ സ്ഥാപിച്ചത് ഉള്‍പ്പെടെ ഖത്തറിലും വിദേശത്തുമായി മറ്റ് നിരവധി ബ്രീഡിംഗ് സെന്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ബ്രീഡിംഗ് പ്രോഗ്രാമുകളിലൂടെയും സൂക്ഷ്മമായ പരിപാലനത്തിലൂടെയും ഈ പക്ഷികളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തനം നടത്തുന്നുണ്ട്. നിരവധി ഹുബാറകളെ ബസ്റ്റാര്‍ഡുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുനരവതരിപ്പിക്കാനാണ് ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നത്.
വംശനാശഭീഷണി നേരിടുന്ന ഒരു ജീവി എന്ന നിലയില്‍ മാത്രമല്ല ഖത്തറി പൈതൃകത്തിന്റെ പ്രധാന പ്രതീകമെന്ന നിലയിലും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഹുബാറ പക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റില്‍ പട്ടികപ്പെടുത്തിയതും വംശനാശഭീഷണി നേരിടുന്നതുമായ ഹുബാറ പക്ഷികളുടെ വാണിജ്യ വ്യാപാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഖത്തറിലെ ഈ അപൂര്‍വ പക്ഷികളുടെ പുനരുല്‍പാദനവും സുസ്ഥിരതയും ഉറപ്പാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും റൗദത്ത് അല്‍ ഫറാസ് ഹുബാറ ബ്രീഡിംഗ് സെന്റര്‍ വിശിഷ്ടമായ പരിശ്രമങ്ങള്‍ നടത്തുകയും ഉയര്‍ന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു.

