
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണില്‍ ബന്ധപ്പെട്ടു.

പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. പരേതന് ദൈവം കരുണ ചൊരിയട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

ഇതിന് മറുപടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മാര്‍ഥമായ അനുശോചനത്തിനും സാന്ത്വനവാക്കുകള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും അറിയിച്ചു. പ്രധാനമന്ത്രിക്ക് തുടര്‍ന്നും ആരോഗ്യവും ക്ഷേമവും നേരുകയും ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുകയും പുരോഗതി കൈവരിക്കുകയും ചെയ്യട്ടെയെന്ന് അമീര്‍ ആശംസിച്ചു.
