
ദോഹ: ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെയും ഖത്തര്‍ പാലക്കാട് പ്രവാസി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ഡ്രോപ്പ്‌സ് ഓഫ് ഹോപ്പ്’ രക്തദാന ക്യാമ്പ് ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ സി-റിങ് റോഡിലുള്ള ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടക്കും.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://forms.gle/yb2NFMAqte2JQPQM7 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുകയോ +974 74420455 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
