ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ‘ഓണോത്സവം 2026’ ആഘോഷിച്ചു

Web Desk
1 Min Read

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സംഘടിപ്പിച്ച ‘ഓണോത്സവം 2026’ സല്‍മാനിയ കെ സിറ്റി ഹാളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു.

city exchange

പ്രവാസലോകത്ത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഓണത്തിന്റെ ഗൃഹാതുരസ്മരണകളും ഉണര്‍ത്തിയ ആഘോഷത്തില്‍ അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ രാജി ഉണ്ണികൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി സാഹിത്യ രത്‌ന അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ റോയി പൂച്ചേരില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍കി.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ രക്ഷാധികാരിയും സീനിയര്‍ അംഗവുമായ ജോര്‍ജ്ജ് അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് ആതിര പ്രശാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ അനീഷ് ആലപ്പുഴ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

സനോജ് ഭാസ്‌കര്‍, സഞ്ജു എം സനു എന്നിവര്‍ അവതാരകരായിരുന്നു. വിനായക് വിജയകുമാര്‍ വേദി നിയന്ത്രിച്ചു.

പൂജാ ഡാന്‍സ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, മാര്‍ഗംകളി, സംഘനൃത്തങ്ങള്‍, നാടന്‍പാട്ടുകള്‍, ഓണപ്പാട്ടുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ഓണസദ്യയും ശ്രദ്ധേയമായി.

ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!