

ദോഹ: ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി അപെക്‌സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയികളായ കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് കെ എം സി സി സംസ്ഥാന കമ്മിറ്റി സ്വീകരണവും വിജയാഘോഷവും സംഘടിപ്പിച്ചു.

ആഘോഷ സംഗമം വേള്‍ഡ് കെ എം സി സി വൈ പ്രസിഡണ്ടും കെ എം സി സി ഖത്തര്‍ ഉപദേശക സമിതി ആക്ടിങ് ചെയര്‍മാനുമായ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദസ്സമദ് അധ്യക്ഷത വഹിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദറഹിമാന്‍, ഐ ബി സി പ്രസിഡന്റ് താഹ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫര്‍ തയ്യില്‍, ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അഫ്‌സല്‍ വടകര, വേള്‍ഡ് കെ എം സി സി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഹൈദര്‍ ചുങ്കത്തറ, ചന്ദ്ര മോഹന്‍, ബോബന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപെക്‌സ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കെ എം സി സി നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. അപെക്‌സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്‌സല്‍, അബ്ദുല്‍ മജീദ്, അബ്രഹാം കണ്ടത്തില്‍ ജോസഫ്, നന്ദിനി അബ്ബാഗൗണി, ശാന്തനു ദേശ് പാണ്ഡെ, ജാഫര്‍ തയ്യില്‍, റഷീദ് അഹമ്മദ്, ദീപക് ഷെട്ടി, നിര്‍മല ഗുരു, ബഷീര്‍ തുവാരിക്കല്‍, ഹംസ യുസഫ്, കവിത മഹേന്ദ്രന്‍, ദീപക് ചുക്കാല, അഡ്വ. ജാഫര്‍ ഖാന്‍, നിഹാദ് മുഹമ്മദലി മറ്റു പ്രമുഖരും സംബന്ധിച്ചു.
ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കെ എം സി സി ഏഷ്യന്‍ ടൗണ്‍ ഐ ബി എന്‍ അജയാന്‍ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിച്ചു. കെ എം സി സി ഖത്തര്‍ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ജി സി സി ടഗ്ഗ് ഓഫ് വാര്‍ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
നവോത്സവിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി സീരിസ് ആയി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ടീമിലെ മന്‍സൂര്‍ നാദാപുരത്തിന് ദുബൈ റിജിന്‍സി ഗ്രൂപ്പ് എം ഡി ശംസുദ്ധീന്‍ ബിന്‍ മുഹ്യദ്ധീന്‍ വാഗ്ദാനം ചെയ്ത സ്‌പെഷ്യല്‍ ക്യാഷ് അവാര്‍ഡ് ഖത്തര്‍ ഗ്രാന്റ് മാള്‍ റിജീനിയല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ കൈമാറി. പി വി മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി.
സലീം നാലകത്ത് സ്വാഗതവും അശ്‌റഫ് ആറളം നന്ദിയും പറഞ്ഞു. പി കെ അബ്ദു റഹീം, ടി ടി കെ ബഷീര്‍, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മല്‍ നബീല്‍, അലി മുറയുര്‍, താഹിര്‍ താഹക്കുട്ടി, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി.

