പ്രവാസിക്ഷേമം ഇന്നും മരീചിക

Web Desk
1 Min Read

കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ് പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ്)

city exchange

60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും ക്ഷേമനിധി അംഗത്വം അനുവദിക്കണം. കോടിക്കണക്കിന് വിദേശനാണ്യം നേടിത്തന്നവരെ അവസാനകാലത്ത് മറക്കരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. പ്രവാസി ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ 60 വയസ്സ് എന്ന പ്രായപരിധി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണം. 60 കഴിഞ്ഞ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പാവപ്പെട്ട പ്രവാസികള്‍ക്കും ക്ഷേമനിധിയില്‍ അംഗമാകാനും സര്‍ക്കാരിന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാനും അവസരം നല്‍കണം.

കൂടാതെ, പ്രവാസി പെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ലഭിക്കാന്‍ 10 വര്‍ഷത്തെ അംഗത്വം നിര്‍ബന്ധമാക്കിയ നിബന്ധന ഒഴിവാക്കണം. പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ പ്രത്യേക സൗകര്യവും പരിഗണനയും ഏര്‍പ്പെടുത്തണം.

- Advertisement -
Ad image

പ്രവാസി ലോകം- കണക്കുകള്‍ പറയുന്ന സത്യം

42 വര്‍ഷം ഗള്‍ഫില്‍ ജീവിച്ച ഒരു പ്രവാസി എന്ന നിലയില്‍ ഞാന്‍ കണ്ട സത്യം ഇതാണ്: ഇന്ന് ലോകത്ത് 32 ലക്ഷത്തിലധികം മലയാളി പ്രവാസികളുണ്ട്. അതില്‍ 22 ലക്ഷത്തിലധികം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെയാണ്- യു എ ഇയില്‍ 5.7 ലക്ഷം, സൗദിയില്‍ 4.5 ലക്ഷം വീതം.

ഇന്ത്യന്‍ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നത് ഇവരാണ്: കേരളത്തിലേക്ക് ഒരു വര്‍ഷം വരുന്ന വിദേശ പണം- 2.3 ലക്ഷം കോടി മുതല്‍ 2.5 ലക്ഷം കോടി രൂപ വരെ- ഇത് ഇന്ത്യയിലേക്ക് വരുന്ന മൊത്തം വിദേശ പണത്തിന്റെ 20 ശതമാനം.

കേരള ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം മാത്രം: 3 ലക്ഷം കോടി രൂപക്ക് മുകളില്‍. ഓരോ പ്രവാസി കുടുംബത്തെയും ആശ്രയിച്ച് 5 പേര്‍ വീതം കേരളത്തില്‍ ജീവിക്കുന്നു.

കത്തുന്ന ചൂടില്‍, കുടുംബത്തെ പിരിഞ്ഞ്, തന്റെ യൗവ്വനം മുഴുവന്‍ നാടിന് വേണ്ടി ചെലവഴിച്ചവരാണ് അവര്‍. അവര്‍ തിരിച്ചെത്തുമ്പോള്‍ സര്‍ക്കാര്‍ കൈവിടരുത്. പെന്‍ഷന്‍ ഒരു ഔദാര്യമല്ല, അവരുടെ അവകാശമാണ്.

(ലേഖകന്‍ 42 വര്‍ഷം ഗള്‍ഫില്‍ പ്രവാസിയും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു).

Share This Article
Leave a Comment
error: Content is protected !!