
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈന്‍ സംഘടിപ്പിച്ച പിതൃതര്‍പ്പണം കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ പുലര്‍ച്ചെ 4 മണി മുതല്‍ 6 മണി വരെ ബി എം സി ഓഡിറ്റോറിയത്തില്‍ ഭക്തിനിര്‍ഭരമായി നടന്നു.

ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300-ലധികം ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മുത്തേടത്ത് കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ആചാരാനുഷ്ഠാനങ്ങള്‍ നടന്നത്. വേദവിധിപ്രകാരമുള്ള വിവിധ ചടങ്ങുകള്‍ക്കും പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

കഴിഞ്ഞ 12 വര്‍ഷമായി ബഹ്‌റൈനില്‍ കര്‍ക്കിടക വാവുബലി ദിനത്തില്‍ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിച്ചുവരുന്നു. വിശ്വാസികള്‍ക്ക് പിതൃസ്മരണയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിവരുന്നത്.
ചടങ്ങിന് മാസ് ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, രക്ഷാധികാരി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ്, സന്തോഷ് കുമാര്‍, ലേഖ കൃഷ്ണകുമാര്‍, മനോജ് ഉള്ളാക്കുനത്ത്, സജിത സന്തോഷ്, വിനയജന്‍, സുരേഷ് കോട്ടൂര്‍, രാജീവന്‍ സി കെ, മനോജ് എന്നിവര്‍ ചടങ്ങിന്റെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

