ബഹ്‌റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിന്റെ മനുഷ്യസ്നേഹവും സംഘാടന മികവും വിളിച്ചോതി ബഹ്‌റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ ബ്ലഡ് ബാങ്കില്‍ നിന്നുള്ള അടിയന്തര രക്താവശ്യത്തിനുള്ള അഭ്യര്‍ഥന മുന്‍നിര്‍ത്തി പ്രതിഭ ഹെല്‍പ്പ് ലൈനിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

city exchange

ചുരുങ്ങിയ സമയത്തിനുള്ളില്‍ ബഹ്റൈന്‍ പ്രതിഭയുടെ നാല് മേഖലകളില്‍ നിന്നും രക്തദാന സന്നദ്ധരായവരെ അണിനിരത്തി നടത്തിയ ക്യാമ്പ് സംഘാടന മികവിന്റെ ഉദാത്ത മാതൃകയായി.

ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ ഷിബു ചെറുതുരുത്തിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലോകകേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗം ലിവിന്‍ കുമാര്‍, പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി, പ്രതിഭ ജനറല്‍ സെക്രട്ടറി സുലേഷ് വി കെ, മനാമ മേഖല കമ്മിറ്റി അംഗം സരിത കുമാര്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.

കേന്ദ്ര കമ്മിറ്റി അംഗം നുബിന്‍ അന്‍സാരി നന്ദി രേഖപ്പെടുത്തി. രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര- മേഖലാ കമ്മിറ്റി അംഗങ്ങള്‍, ഹെല്‍പ്പ് ലൈന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image

അടിയന്തര സാഹചര്യങ്ങളില്‍ പോലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 110ല്‍ അധികം പേരെ രക്തദാനത്തിനായി സജ്ജമാക്കാന്‍ സാധിച്ചു എന്നത് പ്രതിഭയുടെ സേവന സന്നദ്ധതയെ അടയാളപ്പെടുത്തുന്നു. മനുഷ്യത്വപരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹം കൂടുതല്‍ പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!