

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുഹബ്ബത്ത് കീ ഉത്സവ് എന്ന പേരില്‍ ഐ സി സി അശോക ഹാളില്‍ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് മുതിര്‍ന്ന നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ദീഖ് പുറായില്‍, അന്‍വര്‍ സാദത്ത്, ബഷീര്‍ തുവാരിക്കല്‍, അഷ്റഫ് വടകര, അബ്ബാസ് സി വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, വനിതാ വിംഗ് പ്രവര്‍ത്തകര്‍, മണ്ഡലം കമ്മിറ്റികളിലെ നേതാക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രവര്‍ത്തകര്‍ക്കായി വിവിധ വിഷയങ്ങളില്‍ നടന്ന പഠന ക്യാമ്പില്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എയും പ്രവാസികളും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തില്‍ മുഹമ്മദ് ഷബീബും ക്ലാസുകള്‍ അവതരിപ്പിച്ചു.
നാട്ടിലെയും ഖത്തറിലെയും കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് മാറ്റുകൂട്ടി.

