

ദോഹ: എഴുപത്തി എട്ടാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ നോര്‍ത്ത് സെന്‍ട്രല്‍ ഐ സി എഫ് ഉംസലാല്‍ അലിയില്‍ പൗരസഭ സംഘടിപ്പിച്ചു.

സയ്യിദ് ഉമറലി ചേങ്ങാട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ സമരങ്ങളെപ്പോലെയുള്ള ധീര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യയുടെ വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

ആഷിഖ് മംഗലം (ഇന്‍കാസ്), സത്താര്‍ അഹ്മദ് (കെ എം സി സി), മുഹമ്മദ് മഹ്റൂഹ് വെളിയങ്കോട് (ആര്‍ എസ് സി) തുടങ്ങിയവര്‍ സംസാരിച്ചു. ഐ സി എഫ് ഖത്തര്‍ അഡ്മിന്‍ സെക്രട്ടറി ഉമര്‍ കുണ്ടുതോട് മുഖ്യപ്രഭാഷണം നടത്തി.
ഗൃഹാതുരത ഉണര്‍ത്തും വിധം ഏറെ ഹൃദ്യമായി തമീം കുറുകത്താണി ദേശഭക്തി ഗാനം അവതരിപ്പിച്ചു. സഈദലി സഖാഫി അധ്യക്ഷത വഹിച്ച ചര്‍ച്ചാ സെഷനില്‍ ഐ സി എഫിന്റെ പബ്ലിക്കേഷന്‍ ആന്റ് മീഡിയ സമിതി അംഗം സലീം അംജദി മോഡറേറ്ററായിരുന്നു. സലീം റസാഖ് മുസ്ലിയാര്‍ സ്വാഗതവും ഐ പി ഹമീദ് നന്ദിയും പറഞ്ഞു.

