

ദോഹ: അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന 2023ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിക്കും.

ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ https://asiancup2023.qa/en വെബ്സൈറ്റിലൂടെയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ https://www.the-afc.com/en/home.html വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ലഭിക്കും. ഏറ്റവും കുറഞ്ഞ വിഭാഗത്തിന് 25 റിയാലായിരിക്കും ടിക്കറ്റ് നിരക്ക്.

ആദ്യ ബാച്ചില്‍ 24 മണിക്കൂറിനുള്ളില്‍ 81,209 ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ഒക്ടോബര്‍ 10ന് ആരംഭിച്ച വില്‍പനയില്‍ ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് മുന്‍തൂക്കം.
ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് മത്സരിക്കുക. ഒരു മാസത്തിനിടെ 51 മത്സരങ്ങളാണ് അരങ്ങേറുക.
1988ലും 2011ലും ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

