

ദോഹ: ഖത്തറിന്റെ വ്യവസായ മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എ ബി എന്‍ കോര്‍പ്പറേഷനും അഡോര്‍ വെല്‍ഡിംഗ് ലിമിറ്റഡും. എ ബി എന്‍ കോര്‍പ്പറേഷനും അഡോര്‍ വെല്‍ഡിംഗ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സാങ്കേതിക സെമിനാറും കസ്റ്റമര്‍ മീറ്റ് പ്രോഗ്രാമും വലിയ വിജയമായിരുന്നു.

അല്‍കോര്‍, ദോഹ എന്നിവിടങ്ങളിലായി നടന്ന സാങ്കേതിക സെമിനാറിലും ഉപഭോക്തൃ സംഗമത്തിലും നൂറുകണക്കിന് പ്രതിനിധികളാണ് പങ്കെടുത്തത്. എ ബി എന്‍ കോര്‍പ്പറേഷന്‍, അഡോര്‍ വെല്‍ഡിംഗ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഖത്തറിന്റെ വ്യവസായ മേഖലയില്‍ ഇരു കമ്പനികളും കഴിഞ്ഞ ഒരു ദശാബ്ദമായി സഹകരിക്കുന്നുണ്ട്.


പുതിയ തലമുറയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് അമൂല്യമായ ഉള്‍ക്കാഴ്ചകളും അവസരങ്ങളും പ്രദാനം ചെയുന്നതായിരുന്നു രണ്ട് ദിവസത്തെ സെമിനാര്‍.
എ ബി എന്‍ കോര്‍പ്പറേഷന്‍ ഖത്തറിലെ അഡോറിന്റെ ഉത്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സെമിനാറും പരിശീലന പരിപാടിയും സംഘടിപ്പിച്ചത്.
അഡോറുമായി സഹകരിക്കുന്നതിലും നൂതനമായ വെല്‍ഡിംഗ് സൊല്യൂഷനുകളുടെ അറിവ് പങ്കിടല്‍ അവസരങ്ങളും ഉപയോഗിച്ച് ബിസിനസുകളെ ശാക്തീകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് എ ബി എന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെ കെ മേനോന്‍ പറഞ്ഞു.
അഡോര്‍ വെല്‍ഡിങ്ങ് ലിമിറ്റഡ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് തലവന്‍ മുസ്തഫ ഫൈസുല്ലബോയ്, വെല്‍ഡിംഗ് കണ്‍സ്യൂമബിള്‍സ് ടെക്നിക്കല്‍ മാനേജര്‍ നിനാദ് തിഗാലെ, ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ആസിം അഹമ്മദ് തുടങ്ങിയവര്‍ വ്യവസായ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ സെഷനുകള്‍ നടത്തി.
സെമിനാറിന്റെ ഭാഗമായി അഡോര്‍ വെല്‍ഡിംഗ് ലിമിറ്റഡ് അവരുടെ അത്യാധുനിക വെല്‍ഡിംഗ് സൊല്യൂഷനുകളും ഉത്്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു.
എ ബി എന്‍ കോര്‍പ്പറേഷന്റെ സീനിയര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജിതേഷ്, ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

