അഫ്ഗാനിസ്ഥാന്‍- പാകിസ്താന്‍ അതിര്‍ത്തിയില്‍ ആയിരങ്ങള്‍ രാജ്യം വിടാനൊരുങ്ങിയെന്ന് ഉപഗ്രഹ ചിത്രങ്ങള്‍

Web Desk
1 Min Read

കാബൂള്‍: താലിബാന്‍ ഭരണം ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും രാജ്യം വിടാന്‍ തയ്യാറെടുത്ത് ആയിരങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ താത്ക്കാലികമായി ക്യാമ്പ് ചെയ്യുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു എസ് സേനയുടെ പിന്മാറ്റ സമയത്ത് ഒഴിപ്പിച്ച ആയിരങ്ങളില്‍ ഉള്‍പ്പെടാന്‍ സാധിക്കാതിരുന്നവരാണ് അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange


അഫ്ഗാനിസ്ഥാന്‍- പാകിസ്താന്‍ ചാമന്‍ അതിര്‍ത്തിയില്‍ വന്‍ ജനക്കൂട്ടമുണ്ടെന്നും രാജ്യം വിടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വലിയ വിഭാഗം ഇപ്പോഴുമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചാമന്‍ അതിര്‍ത്തിക്കു പുറമേ താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഷിര്‍ഖാന്‍, ഇറാന്‍ അതിര്‍ത്തിയിലെ ഇസ്‌ലാം ഖല, പാകിസ്താന്‍ അതിര്‍ത്തിയിലെ തോര്‍ഖാം എന്നിവിടങ്ങളിലെല്ലാം അഫ്ഗാനികള്‍ ഊഴം കാത്തു കിടക്കുകയാണ്.


എങ്കിലും ചാമനാണ് ഏറ്റവും തിരക്കേറിയ ക്രോസിംഗ്. കാബൂളിലും മറ്റു നഗരങ്ങളിലും വീടുകള്‍ ഉപേക്ഷിച്ച് പെട്ടികളുമായി കുടുംബങ്ങള്‍ താത്ക്കാലിക ക്യാമ്പുകള്‍ തേടിയെത്തുന്നുണ്ട്. സെപ്തംബര്‍ ആറിന് രേഖപ്പെടുത്തിയ ദൃശ്യത്തില്‍ അഫ്ഗാന്‍ ഭാഗത്തുള്ള താത്ക്കാലിക ക്യാമ്പില്‍ വന്‍ ജനക്കൂട്ടത്തെയാണ് കാണിക്കുന്നത്. ചാമന്‍ അതിര്‍ത്തി പോസ്റ്റ് പാകിസ്താന്‍ അടക്കുകയും ചെയ്തു.
ആയിരക്കണക്കിന് അഫ്ഗാനികള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ ഭരണം തിരികെയെത്തുന്നതിനെ അവര്‍ ഭയക്കുന്നതായും ചിത്രങ്ങള്‍ സാധൂകരിക്കുന്നു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!