

ദോഹ: ഡിസ്‌നി ഓണ്‍ ഐസ് അവതരിപ്പിക്കുന്ന ‘ലെറ്റ്‌സ് സെലിബ്രേറ്റ്!’ വിസിറ്റ് ഖത്തര്‍ വീണ്ടും ദോഹയിലെത്തുന്നു. ഫെല്‍ഡ് എന്റര്‍ടൈന്‍മെന്റ് ഇന്‍ക് നിര്‍മ്മിക്കുന്ന ഷോ നവംബര്‍ 22 മുതല്‍ 30 വരെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ നടക്കും. കുടുംബ- സൗഹൃദ പ്രേക്ഷകരെ ലെറ്റസ് സെലിബ്രേറ്റ് ഭാവനയുടെ ലോകത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിക്കി മൗസും മിന്നി മൗസും ഡൊണാള്‍ഡ് ഡക്കും ഗൂഫിയും ചേരുന്ന ഷോയില്‍ കൊളംബിയയിലെ പര്‍വതനിരകളിലെ പട്ടണവും അവിടെ മിറാബെലിനെ കണ്ടുമുട്ടുകയും തുടര്‍ന്നങ്ങളോട്ട് സംഭവബഹുലമായി മാറുകയുമാണ്.

അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ നവംബര്‍ 22, 29 തിയ്യതികളില്‍ വൈകിട്ട് മൂന്നരയ്ക്കും ഏഴരയ്ക്കും നവംബര്‍ 23, 30 തിയ്യതികളില്‍ രാവിലെ 11:30നും 3:30നും 7:30നും നവംബര്‍ 24, 26, 27, 28 തിയ്യതികളില്‍ 7:30നും പ്രദര്‍ശനം നടക്കും.
