ഗാസയുടെ നോവുമായി പി പി സുബൈറും ഫാത്തിമ സെന്‍ഹയും

Web Desk
0 Min Read

ദോഹ: ഗാസയുടെ നോവിനെ വരികളില്‍ ചേര്‍ത്തുവെച്ച് വേദന പങ്കുവെച്ച് പി പി സുബൈറും ഫാത്തിമ സെന്‍ഹയും. ഗാസയുടെ നോവ് എന്ന വീഡിയോ ഗാനത്തിലാണ് ദൃശ്യങ്ങളും വരികളും വേദനയുടെ കനല്‍ കൂമ്പാരങ്ങളിലേക്ക് കാഴ്ചക്കാരേയും കേള്‍വിക്കാരേയും എത്തിക്കുന്നത്.

city exchange

‘കാണാനൊരു കണ്ണുമതില്ല
കേള്‍ക്കാനൊരു കാതുമതുമില്ല
എന്നാലും ഞങ്ങള്‍ ദുരിതം പറയുകയാണ്
ഗാസയില്‍ ശേഷിക്കുന്നവരുടെ
സങ്കടമോതുകയാണ്’
എന്നുതുടങ്ങുന്ന വരികള്‍ ഗാസയുടെ ദുരിതക്കാഴ്ചയിലൂടെയാണ് കടന്നുപോകുന്നത്.

ഖത്തര്‍ പ്രവാസിയായ പി പി സുബൈറിന്റെ വരികള്‍ക്ക് ഫസല്‍ നാദാപുരമാണ് കോര്‍ഡിനേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. അസ്‌ലം വാണിമേല്‍ വീഡിയോ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗാസയുടെ ദുരന്ത കാലത്തെ തന്റെ മനോഹരമായ ശബ്ദത്തില്‍ വേദനയുടെ സ്വരത്തിലാണ് ഗായിക ഫാത്തിമ സെന്‍ഹ അവതരിപ്പിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!