

ദോഹ: വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ ഡിസംബര്‍ മാസത്തില്‍ തൊഴില്‍ മന്ത്രാലയത്തില്‍ 2173 പരാതികളാണ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 1855 പരാതികളുടെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 69 പരാതികള്‍ പരിഹരിക്കുകയും 249 എണ്ണം കമ്മിറ്റികള്‍ക്ക് വിടുകയും ചെയ്തു. തൊഴിലുടമക്കെതിരെ ഗാര്‍ഹിക ജോലിക്കാര്‍ നല്കിയ 104 പരാതികളില്‍ 62 എണ്ണത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയും 26 എണ്ണം പരിഹരിക്കുകയും 16 എണ്ണം കമ്മിറ്റികള്‍ക്കായി വിടുകയും ചെയ്തിട്ടുണ്ട്.

സ്ഥാപനങ്ങള്‍ക്കെതിരായി പൊതുജനങ്ങള്‍ നല്കിയ 113 പരാതികളില്‍ മുഴുവനും പരിഹരിച്ചു.
2021ല്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2909 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 558 എണ്ണത്തിന് മുന്നറിയിപ്പ് നല്കുകയും 246 കമ്പനികള്‍ക്കെതിരെ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

തൊഴില്‍ മാറ്റത്തിനായി ലഭിച്ച2985 അപേക്ഷകളില്‍ 15 എണ്ണം നിരാകരിച്ചു. പുതിയ റിക്രൂട്ട്‌മെന്റിന് ലഭിച്ച 1409 അപേക്ഷകളില്‍ 490 എണ്ണം തളളി.
തൊഴില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 38 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.

