ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Web Desk
1 Min Read

ദോഹ: കോവിഡ് രോഗബാധയില്‍ വന്‍ വര്‍ധനവുമായി ചൊവ്വാഴ്ച. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1695 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.

city exchange

എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനകം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 618 ആണ്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1695 കോവിഡ് രോഗികളില്‍ 1068 പേര്‍ ഖത്തറിലുള്ളവരും 627 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുമാണ്.

- Advertisement -
Ad image

നിലവില്‍ രാജ്യത്ത് കോവിഡ് ബാധയുള്ളവരുടെ എണ്ണം 8339 ആയി വര്‍ധിച്ചു.
കഴിഞ്ഞ ദിവസം 198 പേരാണ് കോവിഡ് മുക്തരായതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ഇതുവരെയായി കോവിഡ് രോഗം ബാധിച്ചവര്‍ 255,231 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ ആറു പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആകെ ഐ സി യുവിലുള്ളവര്‍ 32 പേരായി. പുതുതായി 81 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ 409 പേര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!