ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മൊബൈല്‍ ആപ്പ് ആരംഭിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി അറിയിച്ചു. ധനകാര്യ മേഖലയിലെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുക, ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുക, സാങ്കേതിക നവീകരണങ്ങളോടെ കാലാനുസൃതമായി മുന്നേറുക എന്നിവ ലക്ഷ്യമിടുന്ന നീക്കമാണ് പുതിയ ആപ്പ്.

city exchange

പുതിയ മൊബൈല്‍ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ഡാറ്റ, റിപ്പോര്‍ട്ടുകള്‍, വിവിധ അപ്‌ഡേറ്റുകള്‍ എന്നിവ തല്‍ക്ഷണം ലഭ്യമാകും. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോഗിക്കാന്‍ എളുപ്പമായ ഇന്റര്‍ഫേസ് വഴിയായി ബ്രൗസിംഗും സര്‍ച്ചും കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.

മൊബൈല്‍ ആപ്പ് ആപ്പ് സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!