

ദോഹ: മന്നായി മലയാളി സമാജം ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണ്ണാഭമായി. സമാജം പ്രസിഡണ്ട് കെ സി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബാഗെലു, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഓമനക്കുട്ടന്‍, സുപ്രിം സപ്ലൈ കമ്പനി ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍, സമാജം ഉപദേശക സമിതി ചെയര്‍മാന്‍ സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജെസ്സിന്‍ ജയരാജ് സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

സാമൂഹിക സേവന രംഗത്ത് മികച്ച സേവനം നടത്തുന്ന വിനോദ് നായരെ ചടങ്ങില്‍ ആദരിച്ചു. പത്താംതരം പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരവും അംഗങ്ങളുടെ മക്കള്‍ക്കുള്ള വിവാഹ സമ്മാനവും ഖത്തറില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അംഗങ്ങള്‍ക്ക് ഉപഹാരവും ചടങ്ങില്‍ നല്‍കി. മാവേലി, സമാജം അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും കനല്‍ കലാകാരന്മാരുടെ ചെണ്ടമേളവും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.

