
ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി അമീന്‍ അന്നാരയെയും ജനറല്‍ സെക്രട്ടറിയായി ഫഹദ് ആറാട്ടുതൊടിയെയും തിരഞ്ഞെടുത്തു.

ഷമീര്‍ വി കെ, സഹല, ഷിബിലി മഞ്ചേരി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അസ്ഹര്‍ അലിയെ ട്രഷററായും സിദ്ദീഖ് കെ പി, അബ്ദുല്‍ ജബ്ബാര്‍ വേങ്ങര, സാബിക് അബ്ദുല്ല പുറത്തൂര്‍, ശിഹാബ് ഏറനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഷാകിര്‍ ശാന്തപുരം, സൈഫു വളാഞ്ചേരി, ഷബീബ് മലപ്പുറം, സുഹൈല്‍ ചെരട, സല്‍വ മഞ്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.

അഹമ്മദ് കബീര്‍, അനീസ് കൊടിഞ്ഞി, ഹബീബ് കോട്ടക്കല്‍, ഇസ്മായില്‍ വെങ്ങശ്ശേരി, റഷീദലി, ഷാനവാസ് വി കെ, ഷാനവാസ് വേങ്ങര, സുഫൈറ ബാനു, സുബ്ഹാന്‍ മൂസ തുടങ്ങിയവരെ പുതിയ ജില്ലാ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റബീഹ് സമാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. അമീന്‍ അന്നാര, ഫഹദ് ആറാട്ടു തൊടി എന്നിവര്‍ സംസാരിച്ചു.

