മമ്മൂട്ടി ശ്രീലങ്കയിലെത്തി; യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ താങ്കളെന്ന് സനത് ജയൂസൂര്യ

Web Desk
1 Min Read

കൊളംബോ: എം ടി വാസുദേവന്‍ നായരുടെ കഥകളുടെ ആന്തോളജി സീരിസ് ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമകളിലൊന്നില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയും സംഘവും ശ്രീലങ്കയിലെത്തി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ശ്രീലങ്ക കേന്ദ്രമായി നടക്കുന്ന കടുഗന്നാവ ഒരു യാത്രാകുറിപ്പ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.

city exchange

സംഘര്‍ഷ ഭൂമിയായ ശ്രീലങ്കയില്‍ സിനിമ ചിത്രീകരിക്കാനെത്തിയ മമ്മൂട്ടിയെ കാണാന്‍ ക്രിക്കറ്റ് താരവും ശ്രീലങ്കന്‍ ടൂറിസം ബ്രാന്റ് അംബാസഡറുമായ സനത് ജയസൂര്യയെത്തി. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി രേഖപ്പടുത്തുകയും താങ്കളാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാറെന്ന് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമാ താരങ്ങളേയും സുഹൃത്തുക്കളേയും ജയസൂര്യ ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യയ്ക്ക് പിന്നാലെ കൊളംബോയില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെയും മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തും.

- Advertisement -
Ad image

എം. ടിയുടെ ആത്മകഥാംശമുളള ചെറുകഥയാണ് കടുഗന്നാവ. പി കെ വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം ടി എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗന്നാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് ‘കടുഗന്നാവ’.

https://twitter.com/Sanath07/status/1559579234753949696

എം ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയ മറ്റു സിനിമകള്‍ സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിരയാണ് എം ടി കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങളില്‍ വേഷമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!