നാദിര്‍ഷാ- റാഫി കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു

Web Desk
1 Min Read

കൊച്ചി: കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫി. ഏറെ പ്രത്യേകതയുള്ള പ്രൊജക്ടാണ് നാദിര്‍ഷായുടെ സോഷ്യല്‍ മീഡിയയിലൂടെ അനൗണ്‍സ് ചെയ്തിരിക്കുന്നത്.

city exchange

താന്‍ സിനിമയിലെ ഗുരുക്കന്മാരായി എന്നും കാണുന്നത് സിദ്ധിക്ക് ലാലും റാഫി മെക്കാര്‍ട്ടിനും തുടങ്ങിയവരാണെന്നു എല്ലാ അഭിമുഖങ്ങളിലും നാദിര്‍ഷ പറഞ്ഞിരുന്നു. തന്റെ ഗുരുവിന്റെ സ്‌ക്രിപ്റ്റില്‍ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ട് ഹ്യൂമര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയില്‍ ആരംഭിക്കും. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ രണ്ടാമത്തെ നിര്‍മ്മാണമാണ് നാദിര്‍ഷ- റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. ഹിറ്റ് സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!