
മൈസൂരു: ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യന്‍ സിനിമാ കമ്പനി. ടിപ്പുഷാന്‍ വി ഇ, ഷിയാസ് ഹസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 3ന്റെ പൂജാ ചടങ്ങുകള്‍ മൈസൂരില്‍ നടന്നു. ചിത്രത്തില്‍ ഷറഫുദ്ദീനും അലന്‍ ബിന്‍ സിറാജും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മൈസൂരിലെ പുരാതനമായ അലോക പാലസില്‍ നടന്ന പൂജ ചടങ്ങില്‍ നിര്‍മ്മാതാവ് ടിപ്പു ഷാന്‍ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകന്‍ ജിതേഷ് എസ് റാമിന്റെ മാതാവ് ഷൈലജ സുനില്‍ കുമാര്‍ സ്വിച്ചോണ്‍ കര്‍മ്മവും നടന്‍ ഷറഫുദ്ദീന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ വൈശാഖ് സി വടക്കേവീട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പറശ്ശിനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സി സുശീലന്‍ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരുടെയും വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും.

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ജിതേഷ്. ഒരു ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ സിനിമാ കമ്പനി.
