ഐ സി എഫ് ഉമ്മുല്‍ ഹസം മീലാദ്‌സമ്മേളനം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

മനാമ: ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ബഹ്റൈന്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ആഗസ്ത് 25 രാത്രി ബാങ്കോക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

city exchange

ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്ലിസ്, ഫാമിലി മൗലിദ്, പ്രഭാത മൗലിദ്, മൊബൈല്‍ മൗലിദ്, മിഡ് നൈറ്റ് ബ്ലും, സ്‌നേഹ സംഗമം, കുട്ടികളുടെ കലാ പരിപാടി കള്‍, ദഫ് പോഗ്രാം, മീലാദ് എക്‌സിബിഷന്‍ എന്നിവ നടക്കും.

ആഗസ്ത് 25ന് രാത്രി 8 മണിക്ക് ആരംഭിക്കുന്ന മീലാദ് സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി മദ്‌റുസൂല്‍ പ്രഭാഷണം നടത്തും. ഐ സി എഫ് നാഷണല്‍ നേതാക്കളും പണ്ഡിതരും സംബന്ധിക്കുന്ന പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!