
മനാമ: ബഹ്റൈന്‍ പ്രതിഭ ബാലവേദി സംഘടിപ്പിച്ച ‘വേനല്‍തുമ്പികള്‍’ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഗ്രാന്‍ഡ് ഫിനാലെയും സ്വാതന്ത്ര്യദിനാഘോഷവും പ്രമുഖ മാധ്യമ പ്രവര്ത്തകന് പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു.

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി അധ്യക്ഷത വഹിച്ചു. ഒരു മാസത്തിലധികം നീണ്ടുനിന്ന ക്യാമ്പിലൂടെ കുട്ടികളില്‍ ശാസ്ത്രബോധവും മതനിരപേക്ഷ ചിന്തകളും വളര്‍ത്താന്‍ സാധിച്ചതായി സംഘാടകര്‍ വ്യക്തമാക്കി. സമാപന ചടങ്ങില്‍ കുട്ടികള്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പവും നാടകങ്ങളും ശ്രദ്ധേയമായി.


വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ എന്ന കൃതിയുടെ മലയാള തര്‍ജ്ജമ ശതാബ്ദി സ്മരണയില്‍ അവതരിപ്പിച്ച നാടകവും ‘വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന സന്ദേശമുയര്‍ത്തിയ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
