

കൊച്ചി: ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറവും കേരള സംസ്ഥാന വനം- വന്യജീവി വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി
ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.

കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബെഹറ മുഖ്യാതിഥിയായിരുന്നു. പി എല്‍ ഡബ്ല്യൂ എഫ് നാഷണല്‍ ചെയര്‍മാന്‍ ഡോ. ജസ്റ്റിസ് കെ നാരയണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിസിപ്പല്‍ സയന്റിസ്റ്റ് ഡോ. എ വി രഘു മുഖ്യ പ്രഭാഷണം നടത്തി. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ജസ്റ്റിസ് കെ സുകുമാരന്‍, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കോണ്‍സെര്‍വേ റ്റര്‍ വീണദേവി കെ ആര്‍, ബാര്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ. നാഗരാജ് നാരായണന്‍, മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, സീനിയര്‍ അഡ്വ. വി പി സീമന്തിനി, ഗവര്‍മെന്റ് പ്ലീഡര്‍ ഫോറെസ്റ്റ് അഡ്വ. സി യു സംഗീത്, പി എല്‍ ഡബ്ല്യൂ എഫ് നാഷണല്‍ പ്രസിഡന്റ് സുമേഷ് കൃഷ്ണ, ആര്‍ ശ്യാം ശങ്കര്‍, അഡ്വ. ഇ എം സുനില്‍കുമാര്‍, പി ഡി സുനില്‍ ബാബു, പ്രൊഫ. ഡോ. എസ് മുത്തുകുമാരന്‍, അഡ്വ. സുന്ദരന്‍ ഗോവിന്ദ്, അഡ്വ. എന്‍ ലീലമാണി, പ്രൊഫ. ഡോ. പി കെ ജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് ‘ഗ്രീനനറി ഇന്‍സ്പറേഷന്‍ ആന്‍ഡ് പീസ് അവാര്‍ഡുകള്‍’ വിതരണം ചെയ്തു.
