

ദോഹ: രണ്ടു ദിവസത്തിനിടയില്‍ അപകടങ്ങളില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ച സംഭവങ്ങള്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സൃഷ്ടിച്ചത് കടുത്ത ഞെട്ടല്‍.

ഈദ് അവധി ആഘോഷിക്കാന്‍ കര മാര്‍ഗ്ഗം സൗദി അറേബ്യ വഴി ബഹറൈനിലേക്ക് യാത്ര പോയ രണ്ടുപേര്‍ മരിച്ച വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മൂന്ന് മലയാളികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടെ അഞ്ചു പേര്‍ അപകടത്തില്‍ മരിച്ച വിവരം പുറത്തുവന്നത്.

ഏഴ് ഇന്ത്യക്കാര്‍ അപകടങ്ങളില്‍ മരിച്ചതിന് പിന്നാലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഐ സി ബി എഫ് നേതാക്കള്‍ രംഗത്തുള്ളത് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും കെ വി ബോബനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇന്ത്യന്‍ സമൂഹത്തിനുണ്ടായ ദാരുണ ദുരന്തങ്ങളുടെ അനന്തര നടപടികള്‍ക്കായി രംഗത്തുള്ളത്.

