

പറവൂര്‍: പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കവിത ഗ്രൂപ്പിന്റെ ഇടപാടുകാരുടെ മഹാസംഗമം കെടാമംഗലം കവിത ഇവന്റ് ഹബില്‍ മാനേജിംഗ് ഡയറക്ടര്‍ കെ ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കവിത ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വര്‍ഗീസ് കുഴുപ്പിള്ളി വിശദീകരിച്ചു.

ഇടപാടുകാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജനറല്‍ മാനേജര്‍ ഡോ. കെ പത്മനാഭന്‍ മറുപടി നല്‍കി. ഡയറക്ടര്‍ നാരായണ പിള്ള അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ പി വിജയകുമാര്‍, കെവിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. 20 ബ്രാഞ്ചുകളില്‍ നിന്നായി 532 പേര്‍ പങ്കെടുത്തു.

ഓഹരി അംഗങ്ങള്‍ക്ക് സമ്മാനങ്ങളും കസ്റ്റമേഴ്‌സ് മീറ്റില്‍ പങ്കെടുത്തവര്‍ക്ക് സ്‌നേഹവിരുന്നും നല്‍കി.
