Entertainment
‘റിസ്‌ക് എടുക്കണം മച്ചി’ തലസ്ഥാന നഗരിയിലെ ഗ്യാങ്സ്റ്റര്‍ കഥയുമായി ”മുറ”യുടെ ടീസര്‍
കൊച്ചി: കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസര്‍ റിലീസായി. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ്.
തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന മുറയുടെ ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങള്‍ക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ വിഷ്വല്‍ ട്രീറ്റ് ആണെന്ന് ടീസര്‍ തന്നെ സൂചിപ്പിക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.
മുറയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്- നിര്‍മ്മാണം: റിയാ ഷിബു, എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിംഗ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്ത്, ആക്ഷന്‍: പി സി സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.