ഫാത്തിമ ഫാറൂഖിന് ആര്‍ എം വൈ സി ആദരം

Web Desk
1 Min Read

രാമന്തളി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ ഫാറൂഖിനെ അബൂദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ ആദരിച്ചു. രാമന്തളി വടക്കുമ്പാട് ഫാറൂഖ്- കക്കുളത്ത് റഷീദ ദമ്പതികളുടെ മകളാണ് ഫാത്തിമ.

city exchange

വീട്ടില്‍ നടന്ന പുരസ്‌കാര കൈമാറ്റ ചടങ്ങില്‍ ആര്‍ എം വൈ സി ഉപദേശക സമിതി ചെയര്‍മാനും ശാഖാ ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്‍, ആര്‍ എം വൈ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി യു ടി സഫീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ നസീര്‍, ഹസ്സന്‍ കുഞ്ഞഹമദ്, മുണ്ടക്കാല്‍ ഇബ്രാഹിം, കരപ്പാത്ത് ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!