എയര്‍ അറേബ്യ വിമാനം ടാക്‌സിയിങ്ങിനിടെ ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പുറത്തേക്ക് ചാടി

Web Desk
1 Min Read

ചെന്നൈ: ഞായറാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ എയര്‍ അറേബ്യ വിമാനത്തിന്റെ ടാക്‌സിയിംഗിനിനെ യാത്രക്കാരന്‍ പുറത്തേക്ക് ചാടി. ലാന്റ് ചെയ്ത വിമാനം ടാക്‌സിവേയില്‍ സഞ്ചരിക്കവേ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇയാള്‍ക്ക് ചെറിയ പരിക്കേറ്റു. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ ലോക്കല്‍ പൊലീസിന് കൈമാറി.

city exchange

ഞായറാഴ്ച പുലര്‍ച്ചെ 3.23നാണ് ഷാര്‍ജ- ചെന്നൈവിമാനം ലാന്റ് ചെയ്തത്. ടാക്‌സിവേയില്‍ സഞ്ചരിക്കവേ 3.24ന് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെ വിമാനം നിര്‍ത്തിയിടുകയും പ്രധാന റണ്‍വേ താത്ക്കാലികമായി അടച്ചിടുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന് ശേഷം 4.27നാണ് വിമാനം ടാക്‌സിവേയില്‍ നിന്ന് നീക്കം ചെയ്തത്. 3.25 മുതല്‍ നിര്‍ത്തിവെച്ച റണ്‍വേ പ്രവര്‍ത്തനം 4.35നാണ് പുനഃരാരംഭിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടാക്‌സിയിങ്ങിനിടെ സുരക്ഷാ നടപടികളില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുന്നതിനൊപ്പം എമര്‍ജന്‍സി വാതില്‍ തുറന്ന സാഹചര്യവും വിശദമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!